Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsനിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആർപ്പൂക്കര സ്വദേശികളെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ആർപ്പൂക്കര സ്വദേശികളെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് പുറത്താക്കി. ആർപ്പുക്കര സ്വദേശികളായ ടോണി തോമസ്, റൊണാൾഡോ എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവായത്.Arpukara natives who were accused in several criminal cases were charged with Kappa and deported

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോണി തോമസിനെ ഒരു വർഷത്തേക്കും, റൊണാൾഡോയെ ആറ് മാസത്തേക്കുമാണ് നാട് കടത്തിയത്.

ടോണി തോമസിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, അയർക്കുന്നം, എറണാകുളം ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളുണ്ട്.

റൊണാൾഡോയ്ക്ക് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

മലപ്പുറത്ത് 9 പേരെ കാപ്പ നിയമം ചുമത്തി നാടുകടത്തിയത് ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ്. നിരന്തര കുറ്റവാളികളെയാണ് കാപ്പ നിയമ പ്രകാരം നാടുകടത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments