Monday, July 8, 2024
spot_imgspot_img
HomeNewsആന്റോവറിലെ മലയാളിയുടെ വീട്ടില്‍ പതിനായിരത്തോളം ക്രിസ്മസ് വിളക്കുകള്‍ തെളിഞ്ഞു ; പത്തുവര്‍ഷമായി ചടങ്ങിലേക്ക് നിരവധി മലയാളി...

ആന്റോവറിലെ മലയാളിയുടെ വീട്ടില്‍ പതിനായിരത്തോളം ക്രിസ്മസ് വിളക്കുകള്‍ തെളിഞ്ഞു ; പത്തുവര്‍ഷമായി ചടങ്ങിലേക്ക് നിരവധി മലയാളി സുഹൃത്തുക്കളും ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെ ആന്‍ഡോവര്‍ നിവാസികളും എത്താറുണ്ട്

ആന്റോവര്‍ മലയാളികള്‍ പ്രതീക്ഷയോടെ ഡിസംബർ മാസത്തിൽ ഉറ്റുനോക്കുന്ന ഒരു വീടുണ്ട്. പത്തുവര്‍ഷമായി ക്രിസ്മസ് ലൈറ്റ് ഓണ്‍ സെറിമണി ഈ വീട്ടില്‍ തുടങ്ങിയിട്ട് . ഓരോ വര്‍ഷവും ക്രിസ്മസ് ആഘോഷം വ്യത്യസ്തമാക്കാന്‍ പരമാവധി പരിശ്രമങ്ങളും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളുമുണ്ട്.Around 10,000 Christmas lights were lit in the Malayali’s house in Andover

ജെയിംസ് സേവ്യറും കുടുംബവും ഇതിനായി ചെറിയ ഒരുക്കമല്ല നടത്തുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ആണ് ക്രിസ്മസ് ഏറ്റവം മികച്ചത് ആകാൻ വേണ്ടി ചെയ്യുന്നത്. പതിനായിരക്കണക്കിന് ലൈറ്റുകള്‍ കത്തി നില്‍ക്കുമ്പോള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ആവേശം ഏവരുടേയും മനസില്‍ നിറയും.

ആന്‍ഡോവറിലെ വീട്ടില്‍ ഇക്കുറി ക്രിസ്മസ് ലൈറ്റ് ഓണ്‍ ചടങ്ങ് ഞായറാഴ്ചയായിരുന്നു നടന്നത്. 2013ല്‍ തുടങ്ങി 2023ല്‍ വരെ മുടങ്ങാതെ ആ ലൈറ്റുകള്‍ എല്ലാവര്‍ഷവും പ്രകാശിച്ചു. ജെയിംസ് സേവ്യറും ഭാര്യ ഡോളി ജെയിംസും മക്കള്‍ അലനും എലിനും ചേര്‍ന്നാണ് ഇതെല്ലാം ഒരുക്കുന്നത്. ഇക്കുറി വൈകീട്ട് ഫാ ആസ്റ്റിന്റെ അനുഗ്രഹത്തോടെ ആരംംഭിക്കുന്ന ചടങ്ങില്‍ മേയര്‍ ഫിലിപ് ലാഷ്ബ്രൂക്ക് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ക്രിസ്മസ് ആഘോഷവരവില്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന സാന്റാക്ലോസ്, ക്രിസ്മസ് ട്രീ, പുല്‍ക്കൂട് ,മറ്റ് അലങ്കാരങ്ങള്‍ എന്നിവയെല്ലാം വീട്ടില്‍ ഒരുക്കുകയാണ് ജെയിംസും കുടുംബവും. ഓരോ പ്രാവശ്യവും മികച്ച അഭിപ്രായം കിട്ടുമ്പോള്‍ അടുത്ത വര്‍ഷം ഇതിലും മികച്ചത് എങ്ങനെയാക്കാമെന്ന ചിന്തയാണ് ജെയിംസിനുള്ളത്‌

പത്തുവര്‍ഷമായി ചടങ്ങിലേക്ക് നിരവധി മലയാളി സുഹൃത്തുക്കളും ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെ ആന്‍ഡോവര്‍ നിവാസികളും എത്താറുണ്ട്. മേയറസ് ലിന്‍ഡ ലാഷ്ബ്രൂക്കും ചടങ്ങിന്റെ ഭാഗമായി. സുഹൃത്തുക്കളും ആന്‍ഡോവര്‍ നിവാസികളും ചേര്‍ന്ന് ഈ ലൈറ്റ് ഓണ്‍ കര്‍മ്മം ആഘോഷമാക്കുകയാണ് ഓരോ വര്‍ഷവും.

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ വ്യക്തിയാണ് ജെയിംസ്. കേരളത്തില്‍ കോഴഞ്ചേരി സ്വദേശിയാണ്. ജോലിയ്‌ക്കൊപ്പം തന്റെ കലാപ്രവര്‍ത്തനങ്ങളിലും അദ്ദേഹം പ്രാധാന്യം നല്‍കുന്നുണ്ട്.

സുഹൃത്തുക്കളും ആന്‍ഡോവര്‍ നിവാസികളും ഈ ആഘോഷത്തെ വലിയ പ്രാധാന്യത്തോടെ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

യൂണിറ്റി തിയറ്റേഴ്‌സ് ഡ്രാമ ക്ലബിലെ ഇംഗീഷുകാരനല്ലാത്ത ഒരേ ഒരു വ്യക്തിയാണ് ജെയിംസ്, മികച്ച നടനാണെന്ന് തെളിയിച്ചുകഴിഞ്ഞു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് ജെയിംസ്.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ചിത്രത്തില്‍ ഫഹദിന്റെ സുഹൃത്തായി വേഷമിട്ട ജെയിംസ് നിരവധി ടിവി പരിപാടികളുടേയും ഭാഗമാണ്.

ക്രിസ്മസിന്റെ വരവ് അറിയിച്ച് ജെയിംസിന്റെ വീട്ടില്‍ ലൈറ്റ് ഓണ്‍ സെറിമണി തുടങ്ങിയതോടെ ക്രിസ്മസ് ആഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഏവരും. കണ്ണിന് കുളിരേകുന്ന മനോഹര കാഴ്ചകള്‍ അടുത്ത വര്‍ഷം ഇതിലും മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് കുടുംബം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments