Monday, July 8, 2024
spot_imgspot_img
HomeNewsകുട്ടിക്കാലത്ത് നമ്മൾ സ്വപ്നം കണ്ട ക്രിസ്മസ് : ക്രിസ്മസ് ഇൻ ലണ്ടൻ; പുത്തൻ ചിത്രങ്ങളുമായി അഹാന

കുട്ടിക്കാലത്ത് നമ്മൾ സ്വപ്നം കണ്ട ക്രിസ്മസ് : ക്രിസ്മസ് ഇൻ ലണ്ടൻ; പുത്തൻ ചിത്രങ്ങളുമായി അഹാന

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബത്തിലെ അംഗമാണ് അഹാന കൃഷ്ണ. മലയാളത്തിൽ ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൃഷ്ണ കുമാറിന്റെ മകളാണ് താരം. ahana and family in london

2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. അഹാന കൃഷ്ണയ്ക്കും കുടുംബത്തിനും ഇക്കുറി ക്രിസ്തുമസ് ആഘോഷം ലണ്ടനിലാണ്. സ്വപ്നം കണ്ടതുപോലെ ഒരു ക്രിസ്മസ് കാലം കൊണ്ടാടാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

കൃഷ്ണകുമാറും മക്കളും അവിടുത്തെ രസക്കാഴ്ചകളുടെ ചിത്രങ്ങളുമായി എത്തിച്ചേർന്നു കഴിഞ്ഞു. സിന്ധു കൃഷ്ണ വ്ലോഗ് ചെയ്‌തും പോസ്റ്റ് ചെയ്തു. കൃഷ്ണകുമാർ, ഭാര്യ സിന്ധു, അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ യാത്രയിലുണ്ട്

നിങ്ങൾക്കെല്ലാവർക്കും ക്രിസ്‌മസ് ആശംസകൾ നേരുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ ഇത് പോലെ തോന്നിക്കുന്ന ഒരു ക്രിസ്‌മസ് കുട്ടിക്കാലത്ത് സ്വപ്‌നം കണ്ട ഒന്നാണെന്നും ഇത് സാധ്യമാക്കിയതിന് നന്ദി പ്രപഞ്ചമെന്നുമാണ് അഹാന ചേർത്തിരിക്കുന്നത്. കുറിപ്പുകൾക്ക് അനുയോജ്യമായ പത്തോളം ചിത്രങ്ങൾ തന്നെയാണ് ആഹാന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അഹാനയ്ക്ക് ഒപ്പം അച്ഛൻ കൃഷ്ണകുമാറും സഹോദരിമാരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ലണ്ടൻ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറൽ ആവുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments