Monday, July 8, 2024
spot_imgspot_img
HomeNewsകൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെ കാലി; മുഖ്യമന്ത്രി ചര്‍ച്ചയാക്കിയതോ കെജ്രിവാളിന്‍റെ...

കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെ കാലി; മുഖ്യമന്ത്രി ചര്‍ച്ചയാക്കിയതോ കെജ്രിവാളിന്‍റെ അറസ്റ്റ്,മതപണ്ഡിതര്‍ സംസാരിക്കും മുമ്പ് വേദിയും വിട്ടു;അതൃപ്തിയുമായി അബ്ദുള്‍ അസീസ് മൗലവി,ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നതെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായത് വിവാദമായിരിക്കുകയാണ്.After the inauguration speech of the Chief Minister, the Citizen Protection Council was empty

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഇടപെടലും ഫലം കണ്ടില്ല. ന്യൂനപക്ഷങ്ങളുടെ ആകുലതകളുടേയും ആശങ്കകളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിലാണ് അവസാനിച്ചത്.

മാത്രമല്ല കേന്ദ്ര സർക്കാർ നടപടികള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ ചർച്ചയാക്കിയത് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റാണ് എന്നതിലും വിമര്‍ശനമുണ്ട്. അതുകൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിക്കും മറ്റും വേണ്ടത്ര പ്രാമുഖ്യം മുഖ്യമന്ത്രി നല്‍കിയില്ലെന്നും ആരോപണമുണ്ട്.

ഭരണഘടന സ്ഥാപനങ്ങളില്‍ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തല്‍ ഉണ്ടാകുന്നു. കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികള്‍ക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചുള്ള നടപടികള്‍ കേന്ദ്രസർക്കാർ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ അധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവുമായ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി രംഗത്തെത്തി.

അബ്ദുള്‍ അസീസ് മൗലവിയുടെ പ്രസംഗം തുടങ്ങിയ ഉടനെ മുഖ്യമന്ത്രിയും വേദി വിട്ടു. ഇതാണ് വിവാദമായത്. പീരങ്കി മൈതാനത്തെ പൗരത്വ സംരക്ഷണ സദസിലാണ് ആളുകള്‍ ഒഴിഞ്ഞു പോയത്. സിപിഎം കൊല്ലം നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടും.

നോമ്ബ് തുറന്ന് നിസ്‌കാരവും കഴിഞ്ഞ് ഇസ്ലാം മത പണ്ഡിതർ 7.15 ഓടെയാണ് ഇവിടേക്ക് എത്തിയത്. മുഖ്യമന്ത്രി ഏഴരയ്ക്ക് എത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും കെ ബി ഗണേശ് കുമാറുമാണ് ആദ്യം സംസാരിച്ചത്. ഇടത് സ്ഥാനാർത്ഥി എം.മുകേഷ് ഭരണഘടന വായിച്ചു.

7.40 ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂർ നീണ്ടു. ആ പ്രസംഗം കഴിഞ്ഞ മിക്കവരും പോയി. ഇതിലൂടെ മുഖ്യമന്ത്രിയുടെ പ്രസംഗം മാത്രം കേള്‍ക്കാനാണ് ആളുകളെ എത്തിച്ചതെന്നും വ്യക്തമായി. ഇതില്‍ മത നേതാക്കള്‍ക്ക് പരാതിയുണ്ട്.

യോഗത്തിന്റെ അധ്യക്ഷൻ മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു നോക്കിയെങ്കിലും 90 ശതമാനം കസേരയും കാലിയായി. അതൃപ്തി മറച്ചു വയ്ക്കാതെ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി വിമർശിച്ചിട്ടും ഫലമുണ്ടായില്ല.

അബ്ദുള്‍ അസീസ് മൗലവിയുടെ പ്രസംഗം തുടങ്ങിയ ഉടനെ മുഖ്യമന്ത്രിയും മടങ്ങി. മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിച്ച മത പണ്ഡിതർ ചുരുങ്ങിയ സമയത്ത് പ്രസംഗം നിർത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ആദ്യത്തേതോ അവസാനത്തേതോ അല്ല. ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യമാകെ കനത്ത പ്രതിഷേധമുയർന്നു. ജർമ്മനിയടക്കമുള്ള രാജ്യങ്ങളും ആശങ്കരേഖപ്പെടുത്തി. എന്നാല്‍ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം നടപടികള്‍ ഇത് ആദ്യത്തേതോ അവസാനത്തേതോ അല്ല. അത്തരം നടപടികള്‍ കേന്ദ്രസർക്കാർ തുടർന്നുകൊണ്ടേയിരിക്കും.’ മുഖ്യമന്ത്രി പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റിനെ രാജ്യമാകെ അപലപിക്കുന്ന അവസ്ഥ ഉണ്ടായി. ജർമ്മനിയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പ്രതിപക്ഷ പാർട്ടികളെ കേന്ദ്ര ഏജൻസികളെ വച്ച്‌ ഉപദ്രവിക്കുകയാണ്.

സമ്ബന്നരെ അതിസമ്ബന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യുകയാണ് കേന്ദ്രമെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികള്‍ മാത്രമാണ് ഇലക്‌ട്റല്‍ ബോണ്ട് വേണ്ടെന്ന് പറഞ്ഞത്.

രാജ്യത്ത് ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്‌ പലരും ഗൗരവമായി തന്നെ ചിന്തിക്കുന്നു. ഭാവി എന്താകുമെന്ന് ഉത്കണ്ഠപ്പെടുന്ന കോടാനുകോടി ജനങ്ങള്‍ ഇന്ത്യയിലുണ്ട്.

ഇങ്ങനെ എത്രനാള്‍ എന്ന ചോദ്യം ജനങ്ങള്‍ ചോദിച്ചു തുടങ്ങി. നമ്മുടെ രാജ്യം ഇത്തരത്തില്‍ ആയികൂടാ എന്ന ചിന്തയിലേക്ക് ഇന്ത്യയിലെ ജനങ്ങള്‍ എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ ഉത്കണ്ഠയുള്ള കോടിക്കണക്കിനു ജനങ്ങള്‍ ഇന്ത്യയിലുണ്ട്. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു മുന്നണിയുടെ പൗരത്വ പ്രതിഷേധത്തിനെതിരെ ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍.ഇ ടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബി ജെ പി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ബി ജെ പിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണി. ബി ജെ പി യുടെ കെണിയാണ് പൗരത്വം. ബി ജെ പി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്.

സിപിഎം നടത്തുന്നത് ചിഹ്നം  സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സിഎഎ ആരുടേയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല  ഇതിന്‍റെ കഥയും തിരക്കഥയും നരേന്ദ്ര മോദിയും സംഭാഷണവും പശ്ചാത്തല സംഗീതവും പിണറായി വിജയനുമാണെന്ന് ഷിബു ബോബി ജോണ്‍ പരിഹസിച്ചു.

ചെങ്കൊടിയുടെ നിറം മങ്ങി മങ്ങി കാവിയാകുകയാണ്. കൊല്ലത്ത് നിന്ന് പാർലമെന്‍റിലേക്ക് ആരെ വിടണം എന്നത് ജനം തീരുമാനിക്കട്ടെ. തമാശ പറയാൻ അല്ലല്ലോ പാർലിമെന്‍റിലേക്ക് പോകുന്നത്. ലോക്സഭയിൽ ആരെങ്കിലും എഴുതികൊടുക്കുന്ന സ്ക്രിപ്റ്റ്‌ വായിച്ചാൽ പോരല്ലോയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments