Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsഅഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് കടുത്തുരുത്തിയിൽ ആവേശോജ്ജ്വലമായ സ്വീകരണം

അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം.പിയ്ക്ക് കടുത്തുരുത്തിയിൽ ആവേശോജ്ജ്വലമായ സ്വീകരണം

കടുത്തുരുത്തി : കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.കെ ഫ്രാൻസിസ് ജോർജിന് യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി ടൗണിൽ സമുചിതമായ വരവേൽപ്പ് നൽകി.കടുത്തുരുത്തി എംഎൽഎ ഓഫീസ് അങ്കണത്തിൽ നിന്നും നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത ആവേശോജ്ജ്വലമായ പര്യടനം മാർക്കറ്റ് ജംഗ്ഷൻ ചുറ്റി പോലീസ് സ്റ്റേഷൻ, തളിയിൽ ക്ഷേത്രം വഴി കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ 11 മണ്ഡലം കമ്മറ്റികളുടെയും ഭാരവാഹികളും വിവിധ യുഡിഎഫ് നേതാക്കളും ചേർന്ന് സ്വീകരണം നൽകി.

അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ തുറന്ന ജീപ്പിലാണ് കടുത്തുരുത്തി ടൗണിലൂടെ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പിയെ ആനയിച്ചത്. തുടർന്ന് ചേർന്ന അനുമോദന സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇടതുപക്ഷ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ 11474 വോട്ട് ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിന് നേടിക്കൊടുക്കാൻ കഴിഞ്ഞത് യുഡിഎഫ് കൈവരിച്ച അഭിമാനകരമായ നേട്ടമാ ണെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പ്രസ്താവിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിൽ കേരള കോൺഗ്രസിലെ പിളർപ്പും യുഡിഎഫിനെ ചതിച്ചു കൊണ്ട് ഒരു വിഭാഗം ഇടതുവശത്തേക്ക് പോയതും ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികൾക്കിടയിലും മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞത് കരുത്തുറ്റ പോരാട്ടത്തിലൂടെയാണ്.ഇവിടെനിന്നും തുടക്കംകുറിച്ച ജനാധിപത്യ ശക്തികളുടെ മുന്നേറ്റം ലോക്സഭ തെരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിൽ കൂടുതൽ ശക്തമായ വളർച്ചയിലാണ് എത്തിയിട്ടുള്ളത്ഇപ്രാവശ്യത്തെ വിജയത്തിലൂടെ കടുത്തുരുത്തിയെ സ്വപ്നം കണ്ട് ഇനിയാരും പനിക്കേണ്ടതില്ല എന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മുന്നറിയിപ്പു നൽകി.എംഎൽഎയുടെയും എംപിയുടെയും സംയുക്ത നേതൃത്വത്തിൽ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ ഇരട്ടി ശക്തിയോടെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങൾ നടത്തുമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ സമഗ്ര പുരോഗതിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ് എം.പി പ്രസ്താവിച്ചു.നിരവധിയായ വികസന പദ്ധതികൾ പാർലമെൻറ് മണ്ഡലത്തിൽ മുടങ്ങിക്കിടക്കുകയാണ്.പദ്ധതികൾക്ക് അനന്തസാധ്യതകളാണ് പാർലമെൻറ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതൊക്കെ വേണ്ടപോലെ പ്രയോജനപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം കുറവുകൾ പരിഹരിക്കുന്നതിനാണ് എം.പി എന്ന നിലയിൽ മുൻഗണന നൽകുന്നത്. റെയിൽവേ വികസന രംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുംറബ്ബർ, നെല്ല് ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ പുരോഗതിക്ക് വേണ്ടിയും നൂതന ടൂറിസം പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയും കേന്ദ്ര പദ്ധതിയിൽ മുടങ്ങിക്കിടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്തിക്കുവാനും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതാണ്.കുറവിലങ്ങാട് സയൻസ് സിറ്റി, കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎയോടൊപ്പം സഹകരിച്ച് നിന്നുകൊണ്ട് ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ തിളക്കമാർന്ന ഭൂരിപക്ഷം നൽകി സഹകരിച്ച മുഴുവൻ വോട്ടർമാർക്കും എം.പി നന്ദി രേഖപ്പെടുത്തി.യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി മെമ്പർമാരായ അഡ്വ.ടി. ജോസഫ്,ജാൻസ് കുന്നപ്പള്ളി, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ മാഞ്ഞൂർ മോഹൻ കുമാർ ,കേരള കോൺഗ്രസ് സംസ്ഥാന അഡ്വൈസർ തോമസ് കണ്ണംതറ, ഡിസിസി സെക്രട്ടറിമാരായ സുനു ജോർജ്, എം എൻ ദിവാകരൻ നായർ, എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments