Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവിവാഹിതയെന്നു വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

വിവാഹിതയെന്നു വെളിപ്പെടുത്തി നടി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ

തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ.actress lena married to captain prashanth balakrishnan nair

താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം ജനുവരി 17-നാണ് വിവാഹിതരായതെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന പറയുന്നു. താരം ഈ കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.

ലെന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
‌ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി,

2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

ഇന്ന് ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു.

പ്രശാന്ത് ബാലകൃഷ്‌ണൻ ദൗത്യ സംഘത്തിന്റെ തലവനാണ്. ലെനയും ചടങ്ങില്‍ പങ്കെടുത്തു. ഗഗൻയാൻ ദൗത്യം 2025ല്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയില്‍ എത്തുന്നതാണ്.

പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയില്‍ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments