Monday, July 8, 2024
spot_imgspot_img
HomeNewsമൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; നടപടിയുമായി...

മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: രാത്രി അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്.Actor Suraj Venjaramood’s driving license will be suspended

ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ബോധിപ്പികാണാമെന്നു മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും നോട്ടീസ് അവഗണിച്ചതോടെയാണ് നടന് എതിരായ നടപടിയിലേക്ക് എംവിഡി കടക്കുന്നത്.

കഴിഞ്ഞ ജൂലായ്‌ 29-നാണു തമ്മനം-കാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രികന് പരിക്കേറ്റത്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് (31) വലതുകാലിന് പരിക്കേറ്റത്. സംഭവത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്ത് തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിനു കൈമാറിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments