Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിൽ വീണു; ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റ് വിപിൻ മരിച്ചു...

ബൈക്കുകൾ കൂട്ടിയിടിച്ച് കാറിനു മുന്നിൽ വീണു; ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റ് വിപിൻ മരിച്ചു : അപകടം കോട്ടയം പുത്തനങ്ങാടിയിൽ

കോട്ടയം: കോട്ടയം പുത്തനങ്ങാടിക്കു സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഡിവൈഎഫ്‌ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായ കപിക്കാട് തുരുത്തേൽ വിപിൻ സന്തോഷ് (ഉണ്ണിയമ്മ – 26) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു അപകടം.accident in kottayam vibin died

കോട്ടയത്തു നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വിപിൻ. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ദിശയിൽ നിന്നും എത്തിയ ബൈക്കിൽ തട്ടി നിയന്ത്രണം നഷ്ടമായ ശേഷം എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിപിന്റെ മരണം തലക്ഷണം സംഭവിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ജനുവരി 17 ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments