Monday, July 8, 2024
spot_imgspot_img
HomeNewsകൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു

കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു

കൂത്താട്ടുകുളത്ത് നിയന്ത്രണം വിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു.accident in koothattukulam

കോട്ടയത്ത് പാലാ – കൂത്താട്ടുകുളം റോഡിൽ നിയന്ത്രണംവിട്ട കാർ, തലകീഴായി മറിഞ്ഞ് വൈദികന് പരിക്കേറ്റു. വയനാട് പീരുമേട് ഒലിവുമല ആശ്രമത്തിലെ ഫാ. യൂഹാന്നോൻ റമ്പാനാണ് പരിക്കേറ്റത്.

വഴിയോരത്തെ മരത്തിൽ ഇടിച്ചാണ് കാർ തലകീഴായി മറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് താമരക്കാട്ട് ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. പീരുമേടുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് റമ്പാച്ചൻ പോകുന്ന വഴിയായിരുന്നു അപകടം.

പിന്നീട് കൂത്താട്ടുകുളം അഗ്നിശമന രക്ഷാസേന സ്ഥലത്തെത്തി ക്രയിനിന്റെ സഹായത്തോടെ കാർ ഉയർത്തി മാറ്റി ഗതാഗതം  പുന സ്ഥാപിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments