Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsചങ്ങനാശ്ശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയം: കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസും (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരനും (72)ആണ് മരിച്ചത്.accident in chenganassery 2 died

ഇന്ന് രാത്രി എട്ട് മണിയോടെ എം.സി റോഡിൽ കുറിച്ചിയിൽ ആണ് അപകടം നടന്നത്.

കേരള കർഷക യൂണിയന്‍റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments