Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഫുട്ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു

ഫുട്ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു

കോഴിക്കോട്: ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണ് കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. ഫുട്ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയാണ് ഗോൾ പോസ്റ്റ്‌ ദേഹത്തു വീണ്‌ ദാരുണാന്ത്യം സംഭവിച്ചത്. തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലാണ് അപകടമുണ്ടായത്.

A man died when a goal post fell on him during maintenance work on the football turf

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ. മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments