കോട്ടയം : മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയിയുടെ മകൻ ജെസ്വിൻ റോയി (21) ആണ് മരിച്ചത്.youth drowned at meenachil river at kidangoo
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല..
കിടങ്ങൂര്‍ പൊലീസും പാലായില്‍നിന്ന് അഗ്നിരക്ഷ സേനയും ഈരാറ്റുപേട്ടയില്‍നിന്നു ടീം എമര്‍ജൻസിയും ടീം നന്മക്കൂട്ടവുമാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി 7 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതേത്തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.