ഇടുക്കി: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലിയില്‍ ആണ് സംഭവം. കൂമ്ബൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ആയ ജോവാന സോജ (9) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.