എലോൺ മസ്ക് തൻ്റെ കമ്പനിയിലെ ഒരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കണമെന്നാവശ്യപ്പെട്ടതായി റിപ്പോർട്ട്. ഒരു ഇൻ്റേൺ ഉൾപ്പെടെ രണ്ട് കമ്പനി ജീവനക്കാരുമായി എലോൺ മസ്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും മറ്റൊരു ജീവനക്കാരിയോട് തനിക്ക് ഒരു കുട്ടി വേണമെന്ന് മസ്ക് ആവശ്യപ്പെട്ടതായും പുതിയ റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടിലാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
സ്ത്രീകളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിൽ അകപ്പെട്ട വ്യക്തിയാണ് ഇലോൺ മസ്ക്ക്. അദ്ദേഹത്തിൻ്റെ കമ്പനികളിലെ വനിതാ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. സ്പേസ് എക്സ്, ടെസ്ല എന്നിവയുൾപ്പെടെയുള്ള സ്ഥലത്തും വനിതാ ജീവനക്കാരെ രോഷാകുലരാക്കുന്ന ഒരു സംസ്കാരമാണ് മാസ്ക് സൃഷ്ടിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മസ്ക്ക് അസാധാരണമായ രീതിയിൽ തങ്ങളെ ശ്രദ്ധിച്ചെന്നും അവരെ പിന്തുടരുന്നതായും രണ്ട് ടെസ്ല ജീവനക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.2016-ൽ, താനുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടാൽ പകരമായി തനിക്ക് ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്ക്ക് വാഗ്ദാനം ചെയ്തതായി അദ്ദേഹത്തിന്റെ വിമാനത്തിലെ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ മുമ്പ് വലിയ വിവാദമായതാണ്. മാത്രമല്ല കുട്ടികളെ പ്രസവിക്കാന്‍ മസ്ക് തന്നോട് പലതവണ ആവശ്യപ്പെട്ടതായി 2013ല്‍ സ്പേസ് എക്സില്‍നിന്ന് രാജിവെച്ച മറ്റൊരു സ്ത്രീ പറഞ്ഞതായി വാള് സ്ട്രീറ്റ് ജേണലിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.പതിനൊന്ന് കുട്ടികളുള്ള മസ്ക് ആഗോള ജനസംഖ്യാ ഉയർത്തണമെന്ന് ശക്തമായ ആഹ്വാനം ചെയ്യുന്നയാളാണ് .