തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. UDF advance in Kerala
വെല്ലുവിളി ഉയര്‍ത്തി ഇന്ത്യ മുന്നണി,232 മണ്ഡലങ്ങളില്‍ മുന്നില്‍. എന്‍ ഡി എ 272 താഴേക്ക്.
രാവിലെ 11 മണിയോടെ വിജയിയെ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സിസിടിവി മോണിറ്ററിങ് ഉണ്ടാകും. രാഷ്ട്രീയപ്പാര്‍ട്ടി ഏജന്റുമാര്‍ക്ക് രേഖകള്‍ പരിശോധിക്കാന്‍ അവസരമുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപിയും തമ്മില്‍ ത്രികോണ മത്സരമാണ് നടന്നത്. 20 മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമായിരുന്നു. സംസ്ഥാനത്ത് യുഡിഎഫിന് മികച്ച നേട്ടമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്