മുംബൈ:നടി രവീണ ടണ്ഠനെതിനെ പൊലീസ് കേസ്. സ്ത്രീകളെ മദ്യലഹരിയില്‍ ആക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.drunken women were beaten police registered a case against bollywood star raveena tando
ഡ്രൈവറും നടിയും സ്ത്രീകളെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തെന്നും ആണ് പരാതി. തർക്കത്തിനിടെ സ്ത്രീകളാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് നടി പറയുന്നു. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെ ആണ് സംഘർഷം ഉണ്ടായത്.
അതേസമയം ഡ്രൈവറും നടിയും മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും ആരോപണം ഉണ്ട്.
ഇന്നലെ അർധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം. നടിയെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിസ്വി കോളേജിന് സമീപമുള്ള കാർട്ടർ റോഡില്‍ നടിയുടെ കാർ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകള്‍ക്കും കൊച്ചുമകള്‍ക്കുമാണ് അപകടം ഉണ്ടായത്.
കാറില്‍ നിന്നിറങ്ങിയ ഡ്രൈവർ ഇവരെ മർദിച്ചെന്നും പിന്നാലെ ഇവർ തമ്മില്‍ സംഘർഷം ഉണ്ടായപ്പോള്‍ കാറിനുള്ളില്‍ നിന്ന് നടി ഇറങ്ങി വന്ന് അപകടത്തില്‍ പെട്ടവരെ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. തുടന്ന് നാട്ടുകാർ ഇടപെടുകയും നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതുമായ വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.