തൃശൂർ: മങ്ങാട്ടുകര സ്വദേശി അനന്തു കൃഷ്ണയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ പോയപ്പോഴാണ് അനന്തിനെ കടന്നൽ ആക്രമിച്ചത്. കടന്നൽ കുത്തേറ്റ് നില വഷളായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മങ്ങാട്ടുകരയിൽ വാടകയ്ക്കാണ് അനന്തുവിൻ്റെ കുടുംബം താമസിക്കുന്നത്. ഏങ്ങണ്ടൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് പരേതനായ അനന്തു.