ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈയ്ക്ക് സമീപം ലോറിയും ബസുകളും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 4 പേര് മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു.
ചെന്നൈയിലേക്ക് വരികയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നൂ. തുടർന്ന് പിന്നില്‍ ഉണ്ടായിരുന്ന സർക്കാർ ബസും സ്വകാര്യ ബസില്‍ ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ചെങ്കല്‍പേട്ട് സർക്കാർ ആശുപത്രിയിൽ. ചികിത്സയിലാണ്.