മലപ്പുറം: കുറ്റിപ്പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം കണ്ടെത്തിയ മൃതദേഹത്തിന് 45 വയസ്സ് തോന്നിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ഇന്നലെ വൈകിട്ട് നാൽ മണിക്ക് മഞ്ഞാടിക്ക് സമീപം പുൽക്കാടാണ് കത്തിനശിച്ചത്. വിവരമറിഞ്ഞ് തിരൂർ പൊന്നാനി എന്നിവരുടെ അഗ്നിശമനസേനാ സംഘങ്ങൾ സ്ഥലത്തെത്തി. മാത്രമല്ല കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരുടെ സഹകരണത്തോടെ തീ അണച്ചപ്പോഴാണ് ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതോടെ ദുരൂഹത മാറുമെന്നാണ് പൊലീസ് നിഗമനം.