തൃശൂർ; തൃശൂര്‍ കോര്‍പറേഷനുള്ളില്‍ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്റെ ഡ്രൈവറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താല്‍ക്കാലിക ജീവനക്കാരനായ സതീശനാണ് മരിച്ചത്.പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്റെ മുറിയിലാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്.
തൃശൂർ കോര്‍പറേഷനില്‍ ആരോഗ്യ വിഭാഗത്തിന്റെ ഡ്രൈവറാണ് സതീശൻ. നൈറ്റ് ഡ്യൂട്ടിയാണ് ഇദ്ദേഹത്തിന് പതിവായി ഉണ്ടാകാറ് . ഇന്നലെ രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഏഴു വർഷമായി താല്‍ക്കാലിക ഡ്രൈവറാണ് സതീശൻ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)