ഗാസിയാബാദ്: ല്‍ഹിയിലെ മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവദമ്പതിമാര്‍ക്ക് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവന് നഷ്ടമായി.man died of heartattack shocked-wife jumped to death
തിങ്കാളാഴ്ച ഡല്ഡഹിയിലുള്ള മൃഗശാല സന്ദർശിക്കാനെത്തിയ അഭിഷേക് ആലുവാലിയയും (25) ഭാര്യ അഞ്ജലിയുമാണ് മരിച്ചത്.
പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു അഭിഷേകിന് . തുടർന്ന് അഞ്ജലി കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും അഭിഷേകിനെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ അപ്പോഴേക്കും അഭിഷേക് മരണപ്പെട്ടിരുന്നു.
കേരളത്തിൽ കളം പിടിക്കാൻ മോദി; തൃശൂരും തിരുവനന്തപുരവും എടുക്കാന്‍ വീണ്ടുമെത്തി,സ്ഥാനാർത്ഥി നിര്‍ണ്ണയം ഇപ്പൊഴും സസ്പെന്‍സ്, തലസ്ഥാനത്ത് ശോഭന മല്‍സരിക്കുമോ?
അഭിഷേകിന്റെ മൃതദേഹം ഇരുവരുടേയും ഫ്ളാറ്റായ ആല്‍കോണ്‍ അപ്പാർട്ട്മെന്റിലേക്ക് ബന്ധുക്കള്‍ കൊണ്ടുവന്നു. എന്നാൽ അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിഷേകും അഞ്ജലിയും 2023 നവംബർ 30നാണ് വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം സംഭവിച്ച ഈ ദുരന്തത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങൾ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)
ഐസിയു രോഗിയെ മയക്കുമരുന്ന് കുത്തിവച്ച് ബലാത്സംഗം ചെയ്തു; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയില്‍