Monday, July 8, 2024
spot_imgspot_img
HomeCrime Newsഅച്ഛന്‍ കടയിലേക്ക് പോയി, കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി

അച്ഛന്‍ കടയിലേക്ക് പോയി, കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി

കൊച്ചി: കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭയപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കമ്ബലം താമരച്ചാല്‍ ബൈപ്പാസിലെ വയലോരം ഭാഗത്ത് അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി.

ബൈക്കില്‍ എത്തിയ യുവാക്കളാണ് കാറില്‍ ഇരുന്ന കുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്ത്.

കുട്ടി കരഞ്ഞതോടെ യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി ബോധം കെട്ടു വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്ബ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

കുട്ടി യുവാവിനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂ എന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments