Monday, July 8, 2024
spot_imgspot_img
HomeNewsകോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ചു ; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി

കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ചു ; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കി

തിരുവനന്തപുരം: കോട്ടയം കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം അനുവദിച്ച് ബാലഗോപാല്‍. കോട്ടയം ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി.85 lakhs sanctioned for renovation of Kottayam collector’s bungalow.

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ്. കലക്ടറിന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു മാറ്റം എന്നും റവന്യു വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കളക്ടര്‍ റവന്യു മന്ത്രി കെ. രാജന് നവംബര്‍ 15ന് നിര്‍മ്മിതി കേന്ദ്രത്തിന് നിര്‍മ്മാണ ചുമതല കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചു. പൊതുമരാമത്ത് വകുപ്പിനെ നിര്‍മ്മാണ ചുമതലയില്‍ നിന്ന് കളക്ടറുടെ ആവശ്യം പരിഗണിച്ച് മന്ത്രി കെ. രാജന്‍ ഒഴിവാക്കി. നിര്‍മ്മിതി കേന്ദ്രയെ നിര്‍മ്മാണ ചുമതല ഏല്‍പിച്ച് ഡിസംബര്‍ 1 ന് റവന്യു വകുപ്പ് ഉത്തരവും ഇറക്കി.

മന്ത്രി മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പിനെ വിശ്വാസമില്ലാത്ത കളക്ടറുടെ നടപടിയില്‍ അതൃപ്തനാണ്. വി. വിഘ്‌നേശ്വരി ആണ് കോട്ടയം കളക്ടര്‍. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിലെ ഏറ്റവും കരുത്തനായ മന്ത്രിയാണ് . റിയാസിന്റെ അപ്രീതിക്ക് പാത്രമായ കളക്ടര്‍ എത്രനാള്‍ കോട്ടയത്ത് തുടരുമെന്ന് കണ്ടറിയണം.

കളക്ടറുടെ ബംഗ്ലാവ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്ന തുക 21 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ളതാണ്. ലൈഫ് മിഷന്‍ വീടിനായി ക്യൂവില്‍ നില്‍ക്കുകന്നത് 9 ലക്ഷം പേര്‍ ആണ്. ലൈഫ് മിഷന്‍ നിര്‍മ്മാണം സാമ്പത്തിക പ്രതിസന്ധി കാരണം നിലച്ചിരിക്കുകയാണ്. 717 കോടി ബജറ്റില്‍ ലൈഫ് മിഷന് വകയിരുത്തിയെങ്കിലും വീട് നിര്‍മ്മാണത്തിന് കൊടുത്തത് 3 ശതമാനം മാത്രമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments