Friday, May 17, 2024
spot_imgspot_img
HomeCrime News'വാളേന്തിയ ഒരാൾ രണ്ട് പോലീസുകാരടക്കം അഞ്ച് പേരെ ആക്രമിച്ചു" സംഭവം വടക്കൻ ലണ്ടനിൽ; സ്കൂൾ വിദ്യാർത്ഥി...

‘വാളേന്തിയ ഒരാൾ രണ്ട് പോലീസുകാരടക്കം അഞ്ച് പേരെ ആക്രമിച്ചു” സംഭവം വടക്കൻ ലണ്ടനിൽ; സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ടു

ലണ്ടൻ; വടക്കൻ ലണ്ടനിൽ കത്തി ആക്രമണത്തെ തുടർന്ന് 14 വയസുകാരൻ മരിച്ചു. സംഭവത്തിൽ 36 കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണം നടത്തിയ 36കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റ രണ്ട് പോലീസുകാർക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്ന് പറയപ്പെടുന്നു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ല.

കഴിഞ്ഞ വർഷം നോട്ടിംഗ്ഹാമിൽ കുത്തേറ്റു മരിച്ച ഗ്രേസ് ഒമാലി-കുമാറിൻ്റെ അതേ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന് പോലീസ് പറഞ്ഞു.സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments