Wednesday, July 3, 2024
spot_imgspot_img
HomeNewsIndiaമോഘാലയയിലെ വെസ്റ്റ് ജയിന്തിയ ഹിൽസിൽ കാട്ട് കൂണ് കഴിച്ച് മൂന്ന് മരണം

മോഘാലയയിലെ വെസ്റ്റ് ജയിന്തിയ ഹിൽസിൽ കാട്ട് കൂണ് കഴിച്ച് മൂന്ന് മരണം

മോഘാലയയിലെ വെസ്റ്റ് ജയിന്തിയ ഹിൽസിൽ കൂണ്‍ കഴിച്ച്‌ മൂന്ന് മരണം. ഒന്‍പത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. കാട്ടു കൂൺ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു കുടുംബത്തിലെ പന്ത്രണ്ട് പേരാണ് കൂണ്‍ കഴിച്ചതെന്ന് പൊലീസ് പറയുന്നു. മരണപ്പെട്ടത് കുട്ടികളാണെന്നും പൊലീസ് പറഞ്ഞു. റിവാന്‍സാക സുചിയാങ് (8), കിറ്റ്ലാങ് ദുചിയാങ് (12), വന്‍സലന്‍ സുചിയാങ് (15) എന്നിവരാണ് മരിച്ചത്.

എല്ലാ കാട്ടു കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്ന് മാത്രമല്ല, അപകടകരവുമാണ്. ഈ വിഷങ്ങൾക്ക് ധാരാളം ആളുകളെ കൊല്ലാൻ കഴിയും. അവ സാധാരണ കൂൺ പോലെ കാണപ്പെടുന്നു. രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ വർഷങ്ങളുടെ പരിശീലനവും അറിവും ആവശ്യമാണ്. ചില കാട്ടു കൂൺ ശരിയായി തയ്യാറാക്കുമ്പോൾ കഴിക്കാൻ സുരക്ഷിതമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments