Thursday, February 22, 2024
spot_imgspot_img
HomeCrime Newsസാമ്പത്തിക ബാധ്യത; ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സാമ്പത്തിക ബാധ്യത; ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ഒരു കുടുംബത്തിലെ സാമ്ബത്തിക ബാധ്യതയെ തുടർന്ന് മൂന്നുപേർ തൂങ്ങി മരിച്ചു. ഉത്തർപ്രദേശില്‍ ആഗ്രയിലാണ് സംഭവം.3 found dead in agra

പൈപ്പ് വ്യാപാരിയായ ജോളി എന്ന തരുണ്‍ അമ്മ, 12 വയസ്സുള്ള മകൻ എന്നിവരുടെ മൃതദേഹങ്ങള്‍ മുറിയില്‍ നിന്നും കണ്ടെത്തി. വീട്ടുജോലിക്കാരൻ ആണ് ഇവർ തൂങ്ങിമരിച്ചത് കണ്ടെത്തിയത്.

മരിക്കുന്നതിന് തൊട്ടുമുമ്ബ് ഇയാളുടെ ഫോണില്‍ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. തങ്ങളുടെ ബിസിനസി്ല്‍ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചിന്തകയുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: 1056, 0471-255 2056.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments