Thursday, February 22, 2024
spot_imgspot_img
HomeCrime Newsപ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍‌ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹത

പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍‌ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹത

ഹൈദരാബാദ്: ഹോസ്റ്റലില്‍‌ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി ഒമ്ബതരയോടെ തെലങ്കാനയിലെ സൂര്യപേട്ടില്‍ സോഷ്യല്‍ വെല്‍ഫെയർ ഗുരുകുല പബ്ലിക് സ്കൂളിലെ വിദ്യാർഥിനി വൈഷ്ണവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.plus two student found dead in hostel room

സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി.

ശനിയാഴ്ച രാത്രി ഒമ്ബതരയോടെയാണു സംഭവം. ഇന്നലെ സ്കൂളിലെ പ്ലസ്ടൂ വിദ്യാർഥികള്‍ക്കു ഫെയർവെല്‍ പാർട്ടി നടന്നിരുന്നു. അതിനിടെയാണു വിദ്യാർഥികളെയും അധ്യാപകരെയും ഞെട്ടിപ്പിച്ചു

കൊണ്ടുള്ള വൈഷ്ണവിയുടെ മരണം. മറ്റ് കുട്ടികൾ ലഘുഭക്ഷണം കഴിക്കുന്നതിനിടെ വൈഷ്ണവി മുറിയിലേക്ക് പോയിരുന്നു. എന്നാൽ ഏറെനേരമായിട്ടും വൈഷ്ണവിയെ പുറത്തോട്ട് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം വളരെ സന്തോഷത്തോടെയാണു വൈഷ്ണവി ഫെയർവെല്‍ പാർട്ടിയില്‍ പങ്കെടുത്തതെന്നു മറ്റു വിദ്യാർഥികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്തെത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments