Monday, July 8, 2024
spot_imgspot_img
HomeNewsIndiaകാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം മാലിനൃസംസ്ക്കരണ പ്ലാന്റിൽ നിന്ന് കണ്ടെത്തി

കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം മാലിനൃസംസ്ക്കരണ പ്ലാന്റിൽ നിന്ന് കണ്ടെത്തി

കർണാടകയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ ഗദഗിലെ വിജയപുരയിൽ നിന്നുള്ള അനുഷ്‌ക ദഹിന്ഡെ (9), സഹോദരൻ വിജയ് ദഹിന്ഡെ (7), മിഹിർ ജാനഗുരി (7) എന്നിവരാണ് മരിച്ചത്.വിജയപുരയിലാണ് സംഭവം. ഞായറാഴ്ച രാവിലെ മുതലാണ് മൂന്ന് കുട്ടികളെ കാണാതായത്.

ഇൻഡി റോഡിലെ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്. ആശ്രമം റോഡിലെ ചബുക്ക്സാവർ ദർഗയിലെ വീട്ടിൽ നിന്നാണ് ഈ മൂന്ന് കുട്ടികളെ കാണാതായത്. ഞായറാഴ്ച രാവിലെ കുട്ടികൾ ഒട്ടക സവാരിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടു. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുട്ടികളെ കാണാതെ വന്നതോടെ പോലീസിനെ കംപ്ലൈൻ്റ് കൊടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ചയാണ് കുട്ടികളുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്ന് കുട്ടികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments