Monday, July 8, 2024
spot_imgspot_img
HomeCrime Newsകോട്ടയം കളത്തിപ്പടിയിലെ സ്വകാര്യ ബാങ്ക് ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളുടെ അക്കൗണ്ടിൽ നിന്നും ഒന്നര കോടിയിൽ...

കോട്ടയം കളത്തിപ്പടിയിലെ സ്വകാര്യ ബാങ്ക് ബാങ്കിൽ അക്കൗണ്ടുള്ള വൃദ്ധ ദമ്പതികളുടെ അക്കൗണ്ടിൽ നിന്നും ഒന്നര കോടിയിൽ പരം രൂപ തട്ടി : ബാങ്ക് മാനേജര്‍ അറസ്റ്റില്‍

കോട്ടയം: വിദേശ മലയാളി ദമ്പതിമാരെ കബളിപ്പിച്ച്‌ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ കോട്ടയത്തെ സ്വകാര്യ ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറികാട് മന്നാപറമ്ബില്‍ റെജി ജേക്കബിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.160 crore fraud case manager arrested in kottayam

കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കില്‍ മാനേജറായിരുന്ന ഇയാള്‍ വിദേശത്തായിരുന്ന വയോദമ്ബതികളില്‍നിന്ന് 1,62,25000 രൂപയാണ് തട്ടിയെടുത്തത്. ദമ്ബതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവം മാസങ്ങൾക്ക് മുമ്പാണ്. ബാങ്കിന്റെ കളത്തിപ്പടി ബ്രാഞ്ചിലും ഏറ്റുമാനൂർ ബ്രാഞ്ചിലും നിക്ഷേപമുള്ള പുതുപ്പള്ളി സ്വദേശികളായ മലയാളി ദമ്പതിമാരുടെ അക്കൗണ്ടിൽ നിന്നാണ് ക്രമക്കേട് നടന്നത്.

ദമ്ബതികള്‍ വിദേശത്തുള്ള മക്കള്‍ക്ക് പണം അയയ്ക്കാൻ ചെല്ലുമ്ബോള്‍ ചെക്കുകളും ഡെബിറ്റ് ഓതറൈസേഷൻ ലെറ്ററുകളും കൈക്കലാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. വിദേശത്ത് താമസിച്ചുവന്നിരുന്ന കാലത്ത് മുതല്‍ ഇവര്‍ക്ക് ഈ മാനേജരുമായി സൗഹൃദം ഉണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ഇയാള്‍ വൻ തട്ടിപ്പ് നടത്തിയത്.

2021 മുതൽ 2023 വരെ ഉള്ള കാലയളവിൽ പലതവണകളായി ഒരുകോടി 62 ലക്ഷത്തി 25,000 രൂപ റെജി ജേക്കബിന്റെ സുഹൃത്തുക്കളുടെയും, മറ്റും അക്കൗണ്ടുകളിലേക്ക് അയച്ച് ദമ്പതികളെ കബളിപ്പിക്കുകയായിരുന്നു.

തുടർന്ന് ദമ്പതികൾ ബാങ്കിനെ സമീപിക്കുകയും ബാങ്ക് ക്രമക്കേട് കണ്ടെത്തി. ഇതേ തുടർന്ന് ബാങ്ക് മാനേജർ 22 ലക്ഷം രൂപ ബാങ്കിൽ തിരികെ അടച്ചു.

എന്നാൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്ക്, ബ്രാഞ്ച് മാനേജർക്കെതിരെ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments