Thursday, June 13, 2024
spot_imgspot_img
HomeNewsKerala Newsസാഹിത്യകാരി പി വത്സല അന്തരിച്ചു

സാഹിത്യകാരി പി വത്സല അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരി പി വത്സല (85) അന്തരിച്ചു. മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാൾ.

writer P Valsa passed away

മലയാളത്തിലെ പ്രധാനപ്പെട്ട ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്നു പി വത്സലയ്ക്ക് കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്. എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്ത് വർക്ക് പുരസ്കാരം സി വി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് അടക്കമുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവൽ അതിനു കുങ്കുമം അവാർഡ് ലഭിച്ചിരുന്നു. പിന്നീട് ഇത് രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ സിനിമയാക്കിയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ്.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. 25ലധികം ചെറുകഥാ സമാഹാരങ്ങൾ പി വത്സലയുടെ പേരിലുണ്ട്. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്ന പി വത്സല സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എം അപ്പുക്കുട്ടിയായിരുന്നു ജീവിത പങ്കാളി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments