Monday, July 8, 2024
spot_imgspot_img
HomeNewsഅടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറിക്കൂടി; അൻപത്തിരണ്ടുകാരി പാമ്പിന്റെ കടിയേറ്റ് മരിച്ചു

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറിക്കൂടി; അൻപത്തിരണ്ടുകാരി പാമ്പിന്റെ കടിയേറ്റ് മരിച്ചു

അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. WOMEN DIED DUE TO SNAKE ATTACK

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്.

ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments