Sunday, July 14, 2024
spot_imgspot_img
HomeNewsInternationalഎൻഎച്ച്എസിലും ജയിൽ പ്രതിസന്ധിയിലും വേഗത്തിലുള്ള നടപടി: ഓരോ ആഴ്ചയും 40,000 അധിക ബുക്കിംഗുകൾ ലഭ്യമാക്കും

എൻഎച്ച്എസിലും ജയിൽ പ്രതിസന്ധിയിലും വേഗത്തിലുള്ള നടപടി: ഓരോ ആഴ്ചയും 40,000 അധിക ബുക്കിംഗുകൾ ലഭ്യമാക്കും

രാജ്യത്തിൻ്റെ പൊതുസേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിലും പ്രശ്‌നത്തിലായ വിദേശബന്ധങ്ങൾ പരിഹരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പുതിയ കാബിനറ്റ് യോഗത്തിൽ അജണ്ട മുന്നോട്ട് വെച്ച് കീര്‍ സ്റ്റാർമർ. ലേബർ പൊതുതെരഞ്ഞെടുപ്പില്‍ വൻ വിജയം നേടി അധികാരം ഏറ്റെടുത്ത് നാൽപ്പത്തിയെട്ട് മണിക്കൂറിന് ശേഷം, രാജ്യത്തിൻ്റെ നിലനിൽപ്പിന് ആധാരമായ തീരുമാനങ്ങൾ സ്റ്റാർമർ എടുത്തത്.

174 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ലേബർ കൺസർവേറ്റീവുകളെ പരാജയപ്പെടുത്തിയത്. പാർട്ടി പ്രതിജ്ഞാബദ്ധമായ വിഷയങ്ങൾ ശ്രദ്ധയോടെയും ഉയർന്ന നിലവാരത്തോടെയും കൈകാര്യം ചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാരോട് അഭ്യർത്ഥിച്ചു. “നിലവാരത്തിലും നിർവ്വഹണത്തിലും രാജ്യത്തിൻ്റെ വിശ്വാസം നിലനിർത്തണം,” സ്റ്റാർമർ പറഞ്ഞു.

സ്വന്തം താല്‍പര്യങ്ങളായിരുന്നു ഇന്നലെയുടെ രാഷ്ട്രീയമെങ്കില്‍ രാഷ്ട്രീയത്തിലെ സേവനത്തെ തിരിച്ചെത്തിക്കുകയാണ് തന്റെ നേതൃത്വം നിര്‍വ്വഹിക്കുകയെന്ന് സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റരാത്രികൊണ്ട് രാജ്യത്തെ മാറ്റാൻ കഴിയില്ലെന്ന് സ്റ്റാർമർ പിന്നീട് ഒരു പത്രസമ്മേളനത്തിൽ സമ്മതിച്ചു. എന്നാൽ രാജ്യത്തിൻ്റെ പുനർനിർമ്മാണത്തിൽ സമയം കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.എൻഎച്ച്എസ് അടിസ്ഥാനപരമായ തകർച്ചയിലാണെന്ന ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിൻ്റെ നിലപാട് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഇനി മുതൽ ആഴ്ചയിൽ 40,000 ബുക്കിംഗുകൾ കൂടി നൽകണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ എൻഎച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments