Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsപർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു: തൃപ്പൂണിത്തുറയിൽ യുവതി പിടിയിൽ

പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്നു: തൃപ്പൂണിത്തുറയിൽ യുവതി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ പർദ്ദ ധരിചെത്തി സ്വകാര്യ ചിട്ടി സ്ഥാപനത്തിനുള്ളിൽ കയറി ഉടമയുടെ മുഖത്ത് മുളകുപോടി സ്‌പ്രേ ചെയ്ത് പണവും സ്വർണമാലയും കവർന്ന സംഭവത്തിൽ യുവതി പൊലീസ് പിടിയിൽ. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീലയാണ് പിടിയിലായത്.

ഇവർ അനേകം മോഷണക്കേസിൽ പ്രതിയുമാണ്. ഇന്നലെ ഇവരുടെ പാലക്കാടെ വീട്ടിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് യുവതിയെ പിടികൂടിയത്.

ആസൂത്രണ മോഷണമാണ് യുവതി നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി തൃപ്പൂണിത്തുറയിൽ ചിട്ടി സ്ഥാപന ഉടമയുടെ വീടിന് സമീപമുള്ള ഫ്‌ളാറ്റിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.

25 സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനക്ക് ഒടുവിലാണ് പ്രതിയെ തൃപ്പൂണിത്തറ പൊലീസ് പിടികൂടിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments