Friday, May 17, 2024
spot_imgspot_img
HomeCrime Newsപ്രസവത്തിനു പിന്നാലെ അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരുന്ന യുവതി മരിച്ചു

പ്രസവത്തിനു പിന്നാലെ അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരുന്ന യുവതി മരിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ചു. അമ്ബലപ്പുഴ കരൂർ സ്വദേശി ഷിബിന ആണ് മരിച്ചത്.woman died of infection after giving birth

പ്രസവത്തെ തുടർന്ന് ഷിബിനയ്ക്ക് അണുബാധ സംഭവിച്ചിരുന്നു. ഇത് കരള്‍ ഉള്‍പ്പടെയുള്ള ആന്തരീക അവയവങ്ങളേയും ബാധിച്ചിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട ഷിബിനയുടെ ഭർത്താവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹൃദയാഘാതമാണ് മരണ കാരണമെന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

ഒരു മാസം മുൻപാണ് പ്രസവം നടന്നത്. പ്രസവശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഷിബിനയെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. മാർച്ച്‌ 30 ന് ആരോഗ്യനില വഷളായതോടെ വീണ്ടും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഈ ഘട്ടത്തിലും വേണ്ട ചികിത്സ ലഭിച്ചില്ല. ചികിത്സാ പിഴവ് മൂലമാണ് മരണമെന്നും ബന്ധുക്കള്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments