Friday, May 17, 2024
spot_imgspot_img
HomeCrime Newsപ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട; ഭര്‍ത്താവിനെ കൊന്ന...

പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട; ഭര്‍ത്താവിനെ കൊന്ന സഹോദരനെ പുറത്തിറക്കിയത് മാതാപിതാക്കള്‍; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ജീവനൊടുക്കി

ചെന്നൈ: ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ജീവനൊടുക്കിയത്.wife youngman who involved honor killing committed suicide

ശര്‍മിള ഏപ്രില്‍ 14-ന് ആയിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രി ആയിരുന്നു മരണം.

ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നത് ഫെബ്രുവരി 24-നാണ്. ശര്‍മിളയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ശര്‍മിളയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ ശര്‍മിള ഏറെ ദുഃഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം യുവതി ഏറെ അസ്വസ്ഥയായി. ഇതിനുപിന്നാലെയാണ് കുറിപ്പ് എഴുതിവെച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പ്രവീണിന്റെ അമ്മ ജി. ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട’ എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

പോളിംഗ് ഓഫീസർമാരായി നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതലാളുകളും ഇടതുപക്ഷത്തിന്‍റേത്; പട്ടിക സി പി എം അനുകൂല സംഘടന ചോര്‍ത്തി; കള്ളവോട്ടിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി

കേസിലെ മുഖ്യപ്രതിയായ തന്റെ സഹോദരനെ മാതാപിതാക്കള്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായതും യുവതിയെ വിഷമിപ്പിച്ചു. ഏപ്രില്‍ 12-നാണ് സഹോദരന്‍ ദിനേശ് പ്രവീണ്‍ കൊലക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഇതിനുപിന്നാലെ ഏപ്രില്‍ 14-നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാശ്രമം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments