Friday, May 17, 2024
spot_imgspot_img
HomeEditorialആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ശിക്ഷ അതിവേഗം, വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കുറ്റം...

ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ശിക്ഷ അതിവേഗം, വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കുറ്റം സമ്മതിച്ച ഡിവൈഎഫ്ഐക്കാരന്‍ നിരപരാധി; വാളയാര്‍ കേസുപോലെ ‘നവകേരള’ത്തില്‍ നീതിലഭിക്കാതെ മറ്റൊരു കുഞ്ഞുകൂടി

കോട്ടയം: വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വാളയാര്‍ രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസുപോലെതന്നെ ഇതും തെളിവില്ലാതാവുകയാണ്.Widespread criticism against the acquittal of the accused who raped and killed a six-year-old girl in Vandiperiyar

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി വന്നത് അതിവേഗതതയിലാണ്. പ്രതിയും അന്യസംസ്ഥാന തൊഴിലാളി. അന്ന് ആ വിധിയെ പ്രശംസിച്ച സാംസ്ക്കാരിക നായകര്‍ ഉള്‍പ്പെടെ ഈ അന്യായ വിധിയില്‍ പ്രതികരിക്കുന്നില്ല.

പ്രതി ഡിവൈഎഫ്ഐക്കാരനാണെന്നതാണ് വിധിയില്‍ കാലതാമസം നേരിടാനും പ്രതി രക്ഷപെടാനും കാരണമായി പ്രതിപക്ഷം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. കോടതി വിധി എല്ലാവരെയും ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമായിരുന്നു. കോടതിക്ക് മുന്പില്‍ ആ കുഞ്ഞിന്റെ അമ്മയുടെ നെഞ്ച് പൊട്ടുന്ന നിലവിളി ആരുടേയും നെഞ്ച് പൊള്ളിക്കുന്നതായിരുന്നു.

ആലുവ കേസിൽ 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി എറണാകുളം പോക്സോ കോടതി അതിവേഗം വിധി പറഞ്ഞു.28 കാരനായ പ്രതിക്ക് ജഡ്ജ് കെ സോമൻ 2023 നവംബർ 14 ന് വധശിക്ഷ നൽകി.

കൃത്യം ഒരു മാസത്തിൽ അടുത്ത 14 നാണ് കട്ടപ്പനയിലെ അതിവേഗ സ്‌പെഷൽ കോടതി സമാന കുറ്റങ്ങളുള്ള വണ്ടിപ്പെരിയാർ കേസിൽ വിധി പ്രസ്താവിച്ചത്.

സമാന കുറ്റങ്ങളുള്ള വണ്ടിപ്പെരിയാറിലെ അഞ്ചര വയസുകാരിയുടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്. അതും കുറ്റം പ്രതി ഏറ്റുപറഞ്ഞിട്ടും പ്രതിയെ വെറുതെ വിട്ട അവസ്ഥയാണ് അര്‍ക്കും ക്ഷമിക്കാനാവാത്തത്.

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷം വന്ന വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥനു കേസില്‍ വീഴ്ച പറ്റിയതായി കോടതി പറയുന്നുണ്ട്. അഞ്ചരവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് പറയുന്ന വിധിയുടെ പകർപ്പിൽ അന്വേഷണ ഉദ്യോഗസ്ഥൻ (PW 43-പ്രോസിക്യൂഷൻ സാക്ഷി ) അന്നത്തെ വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ഡി. സുനിൽ കുമാറിന് എതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉള്ളത്.

കുട്ടിയുടെ ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദവും കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ നിർദാക്ഷിണ്യം നീതി നടപ്പാക്കുന്ന കോടതിക്ക് മുമ്പിൽ സംശയാതീതമായി തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടു.

അന്വേഷണത്തിലെ പാളിച്ചകൾ (Defects in Investigation) എന്ന തലക്കെട്ടിൽ നാല് പേജുകളിലായി എട്ട് പോയന്റുകളിലെ പരാമർശങ്ങൾ.തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായി.അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത തന്നെ സംശയകരമെന്നും കോടതി പറയുന്നു.

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നിന്ന് അധികം അകലെയല്ല ചുരക്കുളം എസ്റ്റേറ്റ്. അവിടത്തെ രണ്ടു തൊഴിലാളികളുടെ മകളായ പെൺകുഞ്ഞിന്റെ ജഡം ലയത്തിലെ (തൊഴിലാളികളുടെ വാസസ്ഥലം ) മുറിയിൽ കണ്ടെത്തിയത് 2021 ജൂൺ 30നാണ്.

ഇതേ ലയത്തിലെ താമസക്കാരനാണ് പ്രതിയും.കുടുംബം പൂജാമുറിയായി ഉപയോഗിക്കുന്ന മുറിയിലാണ് കെട്ടിത്തൂക്കിയ നിലയിൽ ജഡം കണ്ടെത്തിയത്. .

കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്, കോടതി വിധിപകർപ്പിൽ പറയുന്നു.വിരളടയാള വിദഗ്ധനെ കൊണ്ട് സംഭവസ്ഥലം പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്.

പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ യാതൊരു ശ്രദ്ധയും ഇല്ലാതെ തെളിവുകൾ സൂക്ഷിച്ചു എന്നും ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറയുന്നു.

പൂജാമുറിയിലെ കുറ്റകൃത്യത്തിനു ശേഷം പ്രതി രക്ഷപെട്ടു എന്ന് ആരോപിക്കപ്പെടുന്നത് അഴികൾ ഇല്ലാത്ത ജനലിലൂടെയാണ്. കുട്ടിയെ എടുക്കുമ്പോൾ ഇത് അല്പം തുറന്ന് കിടന്നതായി സാക്ഷി മൊഴിയുണ്ട്.

എന്നാൽ പിറ്റേന്ന് സ്ഥലത്തുവന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇത് കൊളുത്തിട്ട നിലയിൽ ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പൊരുത്തക്കേട് അന്വേഷിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന് കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിലുടനീളം അലസമായ നിലപാട് എടുത്തതും ഒരു അന്വേഷണ ഉദ്യോഗസ്‌ഥനിൽ നിന്ന് പ്രതീക്ഷിക്കുന്ന കൗശലവും ബുദ്ധിവൈഭവവും ഇല്ലാതെ തെളിവു ശേഖരണത്തിന് അശാസ്ത്രീയവുമായ മാർഗങ്ങൾ സ്വീകരിച്ചതും കേസിലെ കണിശതയോടെയും കൃത്യതയോടെയും ഉള്ള തെളിവുശേഖരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്ന് കോടതി കണ്ടെത്തുന്നു.

78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾക്കായി സംഭവപരമ്പര മുറിഞ്ഞുപോകാത്ത തരത്തിൽ കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി.

പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചോദിച്ചു. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

‘ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച പൊലീസിന്റെ വീഴ്ചയല്ലേ?. ഇതു സംബന്ധിച്ച് ഉന്നത ഗൂഢാലോചനയുണ്ട്. പൊലീസുകാരും പ്രോസിക്യൂഷനുമൊക്കെ സാധാരണ ഒരു പ്രതിയെ രക്ഷിക്കാൻ ശ്രമിക്കാറില്ല.

അതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്. ഡിവൈഎഫ്ഐയുടെ നേതാവാണ് പ്രതി. ആ നേതാവിനെ സംരക്ഷിക്കാൻ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടുവെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചു.

വണ്ടിപ്പെരിയാര്‍ കേസ് അട്ടിമറിച്ചത് സിപിഎമ്മെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. എത്രവലിയ ക്രൂരകൃത്യം ചെയ്താലും സ്വന്തം ആളുകള്‍ക്ക് വേണ്ടി സര്‍ക്കാരും പോലീസും എന്തും ചെയ്യുമെന്ന് ഒരില്‍ക്കൂടി തെളിഞ്ഞു.

രാഷ്ട്രീയ ഇടപെടല്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രതിപക്ഷം എല്ലാ സഹായവും നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു.അന്വേഷണ സംഘം ചെയ്ത തെറ്റുകളാണ് പ്രതിയെ വെറുതെ വിടാന്‍ ഇടയാക്കിയത്.

അന്വേഷണത്തിലുണ്ടായ പളിച്ചകള്‍ വിധിന്യായത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്.

എന്നിട്ടും സംശയകരമായ മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ശേഖരിക്കേണ്ട പ്രഥമിക തെളിവുകള്‍ പോലും ശേഖരിച്ചില്ല. പിന്നീടാണ് തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

അതേസമയം വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിധിയിൽ അപ്പീൽ നൽകാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.

എന്താണ് സംഭവിച്ചതെന്ന് ​​ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ  ടിഡി സുനില്‍ കുമാര്‍ പറഞ്ഞു.

അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും. വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സായാഹ്ന ധർണ 17ന് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments