Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessവിവിധ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു; ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം

വിവിധ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചു; ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം

വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരുതരം ന്യുമോണിയ വ്യാപനം ലോകത്തിന്റെ പലരാജ്യങ്ങളിലും സ്ഥിരീകരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. White lung syndrome has been confirmed in various countries

ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയിലാണ് ഈ രോഗമെന്നാണ് വിവരം. നെതര്‍ലാന്‍ഡ്‌സിലും നിരക്കുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈകോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസകോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ ഒഹിയോയില്‍ മാത്രം 150 കേസുകളാണ് കഴിഞ്ഞ ഒരുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഇതിനു പിന്നില്‍ പുതിയ രോഗാണുവല്ലെന്നും ഒരേസമയം ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ കരുതുന്നത്. ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപിക്കുന്ന ശ്വാസകോശ രോഗത്തെക്കുറിച്ച്‌ കഴിഞ്ഞ ആഴ്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയ ബാധയാണിത്. രോ​ഗം ബാധിച്ചവരുടെ നെഞ്ചിന്റെ എക്സ്-റേയിൽ വെളുത്ത പാടുകൾ പ്രകടമാകുന്നതുകൊണ്ടാണ് ഈ പേരുവന്നത്. കുട്ടികളിലാണ് കൂടുതൽ ബാധിച്ചുകാണുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments