Friday, May 17, 2024
spot_imgspot_img
HomeCinemaമമ്മൂട്ടിയുടെ സൂപ്പര്ഹിറ് ചിത്രം "വല്യേട്ടൻ" വീണ്ടും തീയേറ്ററുകളിൽലേക്ക് : 4K ദൃശ്യമികവോടെ ആരാധകരിലേക്ക്

മമ്മൂട്ടിയുടെ സൂപ്പര്ഹിറ് ചിത്രം “വല്യേട്ടൻ” വീണ്ടും തീയേറ്ററുകളിൽലേക്ക് : 4K ദൃശ്യമികവോടെ ആരാധകരിലേക്ക്

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘വല്യേട്ടന്‍’ വീണ്ടും 4K ഫോർമാറ്റിൽ റിലീസ് ചെയ്യുന്നു. ചിത്രം 4K യില്‍ റിലീസ് ചെയ്യാനുളള കാര്യങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു അമ്പലക്കര പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരം സിനിമകളോട് പ്രേക്ഷകര്‍ക്ക് ഉള്ള താല്‍പര്യമാണ് നിര്‍മ്മാതാക്കളെ റിറിലീസിന് പ്രേരിപ്പിക്കുന്നതും. തിയേറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കാതെ പോയ പുതുതലമുറയ്ക്ക് ഈ ദൃശ്യാനുഭവത്തിലൂടെ അവരുടെ പ്രിയസിനിമകള്‍ കാണാന്‍ കഴിയുന്ന അവസരം കൂടിയാണിത്.‘വല്യേട്ടന്‍’ 4Kയിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് ആയതിനാൽ അതിന്റെ പണി ഉടനെ തുടങ്ങും. യൂട്യൂബിലും മറ്റും സിനിമയുടെ പല ഭാഗങ്ങളും പ്രചരിക്കുന്നുണ്ട്. ‘വല്യേട്ടന്‍’ ആരും തൊടാതിരിക്കാന്‍ വേണ്ടി കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘ചിത്രത്തിന്റെ ചില ഭാഗങ്ങൾ 4K യില്‍ ഞാനും ഷാജി കൈലാസും എറണാകുളത്ത് സവിത തിയറ്ററില്‍ ഇട്ടു കണ്ടു നോക്കി. മനോഹരമായിരിക്കുന്നു. മമ്മൂക്കയുടെ സൗന്ദര്യം എത്ര മനോഹരമായിട്ടാണ് അതില്‍ കാണിച്ചിരിക്കുന്നത്’’. – ബൈജു അമ്പലക്കര പറഞ്ഞു.2000ല്‍ ആണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടന്‍’ പ്രദര്‍ശനത്തിനെത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments