Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessലോകത്ത് ആദ്യം : ചിക്കുൻഗുനിയയ്ക്ക് വാക്‌സിൻ; അമേരിക്കൻ ആരോഗ്യവിഭാഗം അംഗീകാരം നല്‍കി; 'ഇക്സ്ചിക്' എന്ന പേരില്‍...

ലോകത്ത് ആദ്യം : ചിക്കുൻഗുനിയയ്ക്ക് വാക്‌സിൻ; അമേരിക്കൻ ആരോഗ്യവിഭാഗം അംഗീകാരം നല്‍കി; ‘ഇക്സ്ചിക്’ എന്ന പേരില്‍ വിപണിയിലെത്തും

ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യവാക്‌സിന് അംഗീകാരം ലഭിച്ചു. യുഎസ് ആരോഗ്യമന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നൽകിയിരിക്കുന്നത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണിത്. ഇക്‌സ്ചിക് എന്ന പേരിലാണ് ഇത് വിപണിയിൽ എത്തുക. 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ.

ആഗോളതലത്തില്‍തന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തില്‍ നല്‍കുന്ന സിംഗിള്‍ ഡോസ് മരുന്നാണിത്. നോര്‍ത്ത് അമേരിക്കയില്‍ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കല്‍ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയല്‍ നടത്തിയത്.

ചിക്കുന്‍ഗുനിയ

ശക്തമായ പനി, സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാകുന്ന ചുവന്നുതടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അല്‍ഫാവൈറസുകളാണ് രോഗകാരികളായ വൈറസുകള്‍. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments