Friday, May 17, 2024
spot_imgspot_img
HomeNewsപ്രകടനം മോശമായ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം

പ്രകടനം മോശമായ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം

ലണ്ടന്‍: ബ്രിട്ടനിലെ പ്രകടനം മോശമായ യൂണിവേഴ്സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

മധ്യ-വലത് ബുദ്ധികേന്ദ്രമായ ഓണ്‍വാഡിന്റെ പഠന പ്രകാരം ഇമിഗ്രേഷന്‍ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നത് വഴി യുകെയിലേക്ക് സ്ഥിരമായി താമസം മാറുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് . ഇമിഗ്രേഷന്‍ റൂട്ടായി ഉന്നത വിദ്യാഭ്യാസം മാറുന്നതായി ആശങ്കകള്‍ക്കിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനില്‍ പഠിക്കാനെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ കാല്‍ശതമാനം പേരും അഞ്ച് യൂണിവേഴ്സിറ്റികളും, ഒരു എഡ്യുക്കേഷന്‍ ഏജന്‍സിയും കേന്ദ്രീകരിച്ച് പഠിക്കാനെത്തിയവരാണെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ കണ്ടെത്തിയത്.

ഓണ്‍വാര്‍ഡ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കടുത്ത പരിഷ്‌കാരങ്ങള്‍ വേണമെന്നാണ് . ഏറ്റവും ഉയര്‍ന്ന കഴിവും, വരുമാന സാധ്യതയുമുള്ളവര്‍ക്കായി വിസാ നിയമങ്ങളില്‍ മുന്‍ഗണന നല്‍കണം. കുറഞ്ഞ യോഗ്യതയും, താഴ്ന്ന വരുമാനവും നേടുന്നവരെ ഘട്ടംഘട്ടമായി ഒഴിവാക്കുകയും, ഉന്നത നിലവാരം പ്രകടിപ്പിക്കുന്ന യൂണിവേഴ്സിറ്റികള്‍ക്ക് മാത്രമായി വിസ നല്‍കാന്‍ അധികാരം നിജപ്പെടുത്തുകയും വേണം, റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments