Saturday, June 1, 2024
spot_imgspot_img
HomeNRIGulfഖത്തറില്‍ സ്കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരൻ മരിച്ചു ; അപകടം സഹോദരിയെ യാത്രയാക്കാൻ എത്തിയപ്പോള്‍

ഖത്തറില്‍ സ്കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരൻ മരിച്ചു ; അപകടം സഹോദരിയെ യാത്രയാക്കാൻ എത്തിയപ്പോള്‍

ദോഹ: സ്കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്നു വയസ്സുകാരൻ അപകടത്തിൽ മരിച്ചു. തൃശൂർ മതിലകം പഴുന്തറ ഉളക്കൽ വീട്ടിൽ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകൻ റൈഷ് ആണ് ഖത്തറിൽ അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുമാമയിലെ വീടിന് മുന്നിലായിരുന്നു അപകടം.three year old boy from thrissur died in an accident in qatar

സ്കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ കെ.ജി വിദ്യാര്‍ഥിനി സയയാണ് സഹോദരി.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറില്‍ ഖബറടക്കി. ഖത്തറില്‍ കോണ്‍ട്രാക്ടിങ് കമ്ബനി ജീവനക്കാരാനാണ് പിതാവ് റിയാദ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments