Monday, July 8, 2024
spot_imgspot_img
HomeNewsരേഖകള്‍ അടക്കം നല്‍കിയിട്ടും 'മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ല'; കേസിൽ വിജിലൻസ് അന്വേഷണമില്ലാത്തതില്‍...

രേഖകള്‍ അടക്കം നല്‍കിയിട്ടും ‘മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ല’; കേസിൽ വിജിലൻസ് അന്വേഷണമില്ലാത്തതില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ആശ്വാസം,മാസപ്പടിക്കേസും ആവിയാകുമോ?

തിരുവനന്തപുരം: മാസപ്പടി കേസിൽ പലപ്പോഴും മുള്‍മുനയില്‍ നിന്നെങ്കിലും കേസിൽ വിജിലൻസ് അന്വേഷണമില്ല എന്നത് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമായിരിക്കുകയാണ്. മാസപ്പടിക്കേസും ആവിയാകുമോ എന്നതാണ് പുതിയ ചര്‍ച്ചാവിഷയം.Thiruvananthapuram vigilance court rejected the petition filed by Mathew Kuzhalnathan MLA

കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് തിരുവനന്തപുരത്തെ വിജിലൻസ് കോടതി തള്ളിയത്. തെളിവുകൾ അടക്കം കോടതിയിൽ നൽകി. ഇതെല്ലാം പരിശോധിച്ചാണ് വിജിലൻസ് അന്വേഷണമെന്ന ആവശ്യം തള്ളുന്നത്.

ഇതോടെ അഴിമതി കേസല്ല ഇതെന്ന വാദമുയർത്താൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിയും. മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നതായിരുന്നു കുഴൽനാടന്റെ ആവശ്യം.

കേസ് സംബന്ധിച്ച് മാത്യു കുഴൽനാടൻ നൽകിയ രേഖകൾ അന്വേഷണം ആവശ്യപ്പെടാൻ പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു.

സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി സഹായം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ ഹാജരാക്കിയെങ്കിലും അവയിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരന്റെ ആരോപണം.

സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകൾ കുഴൽനാടന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

ഇതാണ് കോടതി അംഗീകരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ വിശദ വിധി ഇനിയും പുറത്തു വന്നിട്ടില്ല. ഹർജി തള്ളി എന്ന് മാത്രമാണ് ഇപ്പോൾ പുറത്തു വന്ന വിധി. ഈ വിധിക്കെതിരെ കുഴൽനാടൻ അപ്പീൽ നൽകാൻ സാധ്യത ഏറെയാണ്.

സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില രേഖകൾ മാത്യു കുഴൽനാടന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ രേഖകളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് കോടതിയും വാദിച്ചു.

മാസപ്പടി കേസിൽ മുഖ്യമന്ത്രി സിഎംആർഎല്ലിന് ചെയ്തുകൊടുത്തെന്ന് ആരോപിക്കുന്ന അവിഹിത പ്രത്യുപകാരം തെളിയിക്കാനോ വിജിലൻസ് കോടതിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനോ കഴിഞ്ഞ ദിവസം മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന വിലയിരുത്തൽ കോടതി നിരീക്ഷണങ്ങളിലൂടെ ചർച്ചയായിരുന്നു. ഇതിനിടെയാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജിയുടെ വിധിയും പുറത്തു വരുന്നത്.

അതേസമയം  മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്നും കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പ്രതികരിച്ചു.താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും.

കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിനായി വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി വീണാ വിജയന് മാസപ്പടി നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments