Friday, May 3, 2024
spot_imgspot_img
HomeNewsKerala Newsഅക്ഷരനഗരിയിൽ ആവേശകടലായി എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി നടത്തിയ റോഡ് ഷോ

അക്ഷരനഗരിയിൽ ആവേശകടലായി എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയത്തിനായി നടത്തിയ റോഡ് ഷോ

കോട്ടയം – എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ വിജയം ഉറപ്പിച്ചു റോഡ് ഷോ. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ അക്ഷരനഗരിയിൽ നടന്ന റോഡ് ഷോ ആവേശ കടലാക്കി.ആയിരക്കണക്കിന് പ്രവർത്തകരും നാടും സാക്ഷിയാക്കി ചെണ്ട മേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയായിരുന്നു യാത്ര.The road show for the NDA candidate Tushar Vellappally

തുറന്ന വാഹനത്തിൽ തൂവെള്ള കുർത്ത അണിഞ്ഞ് പുഞ്ചിരിയോടെ ബിജെപി ദേശീയ അധ്യക്ഷൻ.ഒപ്പം സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻലാലും .

കോട്ടയം ജില്ലാ കളക്ടറേറ്റിൽ നിന്നും നഗരത്തിലേക്കുള്ള യാത്രയിൽ ഓരോ പോയിന്റിലും പ്രവർത്തകർ ആർപ്പു വിളികളോടെ സ്വീകരിച്ചു.കൈവീശി നേതാക്കൾ അവരെ അഭിവാദ്യം ചെയ്തു.

പ്രതികരണമായി സ്നേഹപ്പൂക്കൾ.

പുഷ്പാലംകൃതമായ വാഹനംസമാപനവേദിയായതിരുനക്കരയിലെത്താൻ പ്രതീക്ഷിച്ചതിലും ഏറെ സമയമെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെയും പ്ലക്കാർഡുകളും താമര ചിഹ്നവും എൻഡിഎയിലെ വിവിധ കക്ഷികളുടെ കൊടികളുമേന്തിയാണു പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ആകെ 60% പോളിങ്, ; പശ്ചിമബംഗാളിലും, തൃപുരയിലും മികച്ച പോളിംഗ്,ആറു ജില്ലകളിൽ ഒറ്റയാൾ പോലും വോട്ട് ചെയ്യാതെ നാഗാലാൻഡ്,മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പിനിടെ സംഘർഷം

നേരത്തെ കോട്ടയം നാഗമ്പടത്തെ ഹെലിപാഡിൽ വന്നിറങ്ങിയ ജെ.പി നദ്ദ യെ ഭാരത് മാതാ കീ ജയ് വിളികളോടെ സ്വീകരിച്ചു.തുടർന്ന് നേതാക്കളുടെ കൂടെ സുരക്ഷാ വലയത്തിൽ റോഡ് ഷോ വാഹനത്തിലേക്ക് മെല്ലെ നടന്നു നീങ്ങി. തങ്ങളുടെ പ്രിയ ദേശീയ നേതാവിന ഓരോ ചുവടിലും ആരവവും പൂക്കളുമായി പ്രവർത്തകരും ഒത്തുകൂടി തുഷാറിന്റെ വിജയത്തിനായി റോഡ്ഷോയിൽ അവർ അണിനിരന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments