Monday, July 8, 2024
spot_imgspot_img
HomeCrime Newsഐസിയു രോഗിയെ മയക്കുമരുന്ന് കുത്തിവച്ച്‌ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയില്‍

ഐസിയു രോഗിയെ മയക്കുമരുന്ന് കുത്തിവച്ച്‌ ബലാത്സംഗം ചെയ്തു; നഴ്സിംഗ് അസിസ്റ്റൻ്റ് കസ്റ്റഡിയില്‍

രാജസ്ഥാൻ: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ നഴ്സിംഗ് അസിസ്റ്റൻ്റ് ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.The ICU patient was drugged and raped

രാജസ്ഥാൻ അല്‍വാർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ പുലർച്ചെ നാലിന് ഐസിയുവില്‍ എത്തിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ പ്രതി ചിരാഗ് ഐസിയുവില്‍ എത്തി ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ബഹളം വച്ചതോടെ മയക്കുമരുന്ന് കുത്തിവച്ച്‌ ഉറക്കി.

രാവിലെ ഭർത്താവ് വിളിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് ബോധം വരുന്നത്. തുടർന്ന് കാര്യങ്ങള്‍ ഭർത്താവിനെ അറിയിച്ചു. പരാതിപ്പെട്ടപ്പോള്‍ ആശുപത്രി ജീവനക്കാരും മാനേജ്‌മെൻ്റും ഭീഷണിപ്പെടുത്തിയതായി ഇരയായ യുവതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

ടിപി വധക്കേസിൽ പ്രതികളുടെ ശിക്ഷാകാലാവധി ഉയർത്തി,വധശിക്ഷയില്ല; ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം കഠിന തടവ്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments