Friday, July 5, 2024
spot_imgspot_img
HomeNewsIndiaടി20 ലോകകപ്പ്; അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന് ജയം: അര്‍ഷ്ദീപ് സിംഗിന് 4 വിക്കറ്റ്

ടി20 ലോകകപ്പ്; അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന് ജയം: അര്‍ഷ്ദീപ് സിംഗിന് 4 വിക്കറ്റ്

ലോകകപ്പ് ടി-20, യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ നടന്ന മത്സരത്തില്‍ ടോസ് നേടിയ കളി അരംഭിച്ച ഇന്ത്യ അമേരിക്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിന് ജയിച്ചു.

ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തു. തുടർന്ന് ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നേടി ഗംഭീര തുടക്കമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. സ്റ്റീവൻ ടെയ്‌ലർ (24), നിതീഷ് കുമാർ (27) എന്നിവരുടെ പ്രകടനമാണ് അവരെ സെഞ്ച്വറി സ്കോർ കടക്കാൻ സഹായിച്ചത്. സൗരഭ് നേത്രവൽക്കർ എറിഞ്ഞ രണ്ടാം ഓവറിൽ ക്യാപ്റ്റൻ ശർമയും പുറത്തായി. അതിനുശേഷം പന്തിൻ്റെയും സൂര്യകുമാറിൻ്റെയും കൂട്ടുകെട്ട് ഇന്ത്യയുടെ ഓവറുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തുടങ്ങി, എന്നാൽ ആദ്യ നാലോവറിൽ ഒമ്പത് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സൂര്യ (50) അർഷ്ദീപ് സിംഗ് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ടുമണിക്കാണ് യിരുന്നു മത്സരം.

ക്രിക്കറ്റ് ടീം അംഗങ്ങൾ

ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി , ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ , ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, , അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്

യുണൈറ്റഡ് സ്റ്റേറ്റ്സ്: സ്റ്റീവൻ ടെയ്ലർ, ഷയാൻ ജഹാംഗീർ,സൗരഭ് നേത്രവല്‍ക്കർ, ആൻഡ്രീസ് ഗൗസ്(കീപ്പർ), ആരോണ്‍ ജോണ്‍സ്(ക്യാപ്റ്റൻ), നിതീഷ് കുമാർ,ഹർമീത് സിംഗ്, കോറി ആൻഡേഴ്സണ്‍, ഷാഡ്ലി വാൻ ഷാല്‍ക്വിക്ക്, ജസ്ദീപ് സിംഗ്, , അലി ഖാൻ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments