Friday, July 5, 2024
spot_imgspot_img
HomeNews10 വര്‍ഷത്തെ തടവിന് വിധിച്ചു; തൊട്ടുപിന്നാലെ പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച്‌ അതേ കോടതി

10 വര്‍ഷത്തെ തടവിന് വിധിച്ചു; തൊട്ടുപിന്നാലെ പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച്‌ അതേ കോടതി

ന്യൂയോ‍ർക്ക്: പലപ്പോഴും നാടകീയമായ പല വാർത്തകളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഇപ്പോഴിതാ 10വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടേയും കാമുകിയുടേയും വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ന്യൂയോ‍ർക്കിലെ ഒരു കോടതി.sentenced to 10 years in prison married in courtroom before going to jail

10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആൻ്റണി സാൻ്റിയാഗോ (33) എന്നയാള്‍ക്ക് ആണ് ന്യൂയോ‍ർക്കിലെ ഒരു കോടതിയില്‍ വിവാഹം നടന്നത്.

ശിക്ഷ വിധിച്ച അതേ ജഡ്ജി മെലീന മക്ഗുന്നിഗിള്‍ തന്നെയാണ് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തത്. കാമുകി വിക്ടോറിയയെയാണ് സാൻ്റിഗോ വിവാഹം കഴിച്ചിരിക്കുന്നത്.

ജയിലിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്ബ് ദമ്ബതികളെ കോടതിക്കുള്ളില്‍ വച്ചുതന്നെ ജഡ്ജി ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ഒഹായോ സ്വദേശിയാണ് സാൻ്റിയാഗോ. 2022ലെ വീടാക്രമണ കേസിലാണ് സാൻ്റിഗോയ്ക്ക് ശിക്ഷ വിധിച്ചത്.

നോർത്ത് സിറാക്കൂസിലെ ഒരു വീട്ടില്‍ അതിക്രമിച്ച്‌ കയറിയെന്നാണ് ഇയാൾക്കെതിരെ ഉള്ള കേസ്. കാർ വില്‍ക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ സിറാക്കൂസിലെ വീട്ടില്‍ ആദ്യം എത്തിയത്. എന്നാല്‍, അവിടെ എത്തിയപ്പോള്‍ വീടിനകത്ത് വലിയ അളവില്‍ കഞ്ചാവ് കാണുകയും ഈ വിവരം സാന്റിയാഗോ തന്റെ രണ്ട് കൂട്ടുകാരോടും പറഞ്ഞു.

ക്ലീവ്‌ലാൻഡില്‍ താമസിച്ചിരുന്ന പതിനെട്ടുകാരനായ മാലിക് ഷാബാസ്, മുപ്പത്തിയൊന്നുകാരനായ ആൻഡ്രസ് അർസോള ടോറെ എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. തുടർന്ന് വീട് കൊള്ളയടിക്കാൻ ഇവർ തീരുമാനിച്ചു. 2022 ജൂണ്‍ 27 നാണ് മൂന്ന് പ്രതികളും കവർച്ച നടത്തിയത്.

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും നാല് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ഇവരുടെ കവർച്ച. പ്രതികള്‍ ഇവരെ ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

സാൻ്റിയാഗോ സ്ഥിരം കുറ്റവാളിയാണെന്നും ഇതിന് മുമ്ബ് മൂന്ന് തവണ ശിക്ഷിക്കപ്പെട്ടയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം 2022 ഡിസംബറില്‍, സമാനമായി ഒരു വിവാഹം വിർജീനിയ ജയിലില്‍ നടന്നിട്ടുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments