Friday, July 5, 2024
spot_imgspot_img
HomeNewsസ്കൂട്ടർ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.

സ്കൂട്ടർ കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.

കോഴിക്കോട്: കക്കാടംപൊയിലിൽ സ്കൂട്ടർ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. സ്കൂട്ടർ കൊക്കയിലേയ്ക്ക് മറിഞ്ഞതാണ് മരണ കാരണം. ഒരാൾക്ക് പരുക്കേറ്റു.

മലപ്പുറം വേങ്ങര അബ്ദുസമദിന്റെ മകൻ മുഹമ്മദ് അര്‍ഷദ് (20), മലപ്പുറം തലപ്പാറ കൊടശ്ശേരി കുഞ്ഞിന്റെ മകൻ അസ്ലം ( 21) എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി ഇ. എം.ഇ.എ. കോളജ് ഡിഗ്രി വിദ്യാർത്ഥികളാണ്. ഓപ്പമുണ്ടായിരുന്ന സഹപാഠി ഡാനിയലിന് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്.
കക്കാടംപൊയിൽ ആനക്കല്ലും പാറ വളവിലെ കൊക്കയിലേയ്ക്ക് സ്കൂട്ടർ മറിഞ്ഞാണ് അപകടം. വിദ്യാർഥികൾ കക്കാടൻ പൊയിലിൽ വിനോദയാത്രയ്ക്ക് ശേഷം കോളജിലേക്ക് തിരിച്ചു വരുന്ന വഴിയാണ് അപകടം ഉണ്ടായത് .

അസ്ലമിന്റെ ഉമ്മ: സുബൈദ. സഹോദരങ്ങൾ: മുജീബ്, ശിഹാബ്, ഹമീദ്. അഷറഫ്, ഹാജറ. അർഷദിന്റെ മാതാവ്: ബുഷറ. സഹോദരങ്ങള്‍: ജഹാന ജബിന്‍, ഫാത്ത്വിമ ലുലു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments