Friday, May 17, 2024
spot_imgspot_img
HomeNRIGulfവനിത റിപ്പോർട്ടറുടെ ദേഹത്ത് കൈ കൊണ്ട് തൊടുന്ന റോബോട്ട്; റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വ്വം ? സൗദിയിലെ...

വനിത റിപ്പോർട്ടറുടെ ദേഹത്ത് കൈ കൊണ്ട് തൊടുന്ന റോബോട്ട്; റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വ്വം ? സൗദിയിലെ ആദ്യ മനുഷ്യ റോബോട്ട് വിവാദത്തില്‍

റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൻ വിവാദം.robot touches reporter

റോബോട്ട് ലോഞ്ച് ചെയ്യുന്നതിനിടെ വനിതാ വാര്‍ത്താ റിപ്പോർട്ടറെ അനുചിതമായി സ്പര്‍ശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. റോബോട്ടിന്റെ ഇത്തരത്തിലുള്ള ചലനങ്ങള്‍ മനഃപൂര്‍വമാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇതിനിടെ റോബോട്ടിൻ്റെ അപ്രതീക്ഷിത ആംഗ്യത്തിന് നേരെ റിപ്പോർട്ടറും കൈ ഉയർത്തുന്നത് വീഡിയോയില്‍ കാണാം.

റിയാദില്‍ നടക്കുന്ന ഡീപ്ഫാസ്റ്റിന്റെ രണ്ടാം പതിപ്പിലാണ് സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ ‘മുഹമ്മദ്’ അനാച്ഛാദനം ചെയ്തത്. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ആരാണ് ഈ റോബോട്ടിന് പരിശീലനം നല്‍കിയത്, വുമനൈസർ റോബോട്ട്, എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അതേസമയം, നിരവധി ഉപയോക്താക്കള്‍ റോബോട്ടിനെ ന്യായീകരിക്കുന്നുമുണ്ട്.

പ്രോഗ്രാമിംഗില്‍ വന്ന തകരാർ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നു പറയുന്നവരും ഉണ്ട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments