Friday, May 17, 2024
spot_imgspot_img
HomeLifestyleHealth & Fitnessപ്രമേഹരോ​ഗികൾ ദിവസവും ഉലുവയും സവാളയും കഴിച്ചാലുള്ള ​ഗുണങ്ങൾ : പ്രമേഹം നിയന്ത്രണവിധേയമാക്കാം വളരെ എളുപ്പത്തിൽ മരുന്നുകൾ...

പ്രമേഹരോ​ഗികൾ ദിവസവും ഉലുവയും സവാളയും കഴിച്ചാലുള്ള ​ഗുണങ്ങൾ : പ്രമേഹം നിയന്ത്രണവിധേയമാക്കാം വളരെ എളുപ്പത്തിൽ മരുന്നുകൾ ഇല്ലാതെ…

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും പ്രമേഹ രോഗം എന്നത്. പ്രമേഹ രോഗത്തിന് പരിഹാരം കാണുന്നതിനുവേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ പ്രമേഹരോഗം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഒത്തിരി കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ സാധിക്കും പ്രമേഹം തുടക്കത്തിലെ തന്നെ നല്ല രീതിയിൽ നോക്കുകയാണെങ്കിൽ അതായത്ഭക്ഷണത്തിൽ ചില ഡയറ്റ് ഏർപ്പെടുത്തുകയും അതുപോലെതന്നെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയും.

മതിയായ അളവിൽ ഇൻസുലിൻ ഹോർമോൺ ഇല്ലാത്തതു മൂലം രക്തത്തിലെ പഞ്ചസാരയെ വേണ്ടവിധം ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് പ്രമേഹം അഥവാ ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകുന്നത്.

ഹൃദ്രോഗമാണ് പ്രമേഹരോഗികളിലെ മരണത്തിനു പ്രധാന കാരണം. നാരുകൾ ധാരാളം അടങ്ങിയ ഉലുവയും സൾഫർ സംയുക്തങ്ങളാൽ സമ്പന്നമായ ഉള്ളിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ലിപ്പിഡ് നില കുറയ്ക്കാനും കഴിവുള്ളവയാണ്. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ പരിഹരിക്കാൻ സഹായിക്കുന്ന ആന്റിഒാക്സിഡന്റുകൾ അവയിലുണ്ട്. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ദിവസവും വെറും വയറ്റില്‍ ഉലുവ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തില്‍ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments