Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്തെ പോലീസ് സേനയിൽ മാനസിക സമ്മർദ്ദം ഏറുന്നു : കഴിഞ്ഞ ആഴ്ച്ച മാത്രം ജീവനൊടുക്കിയത് അഞ്ച്...

സംസ്ഥാനത്തെ പോലീസ് സേനയിൽ മാനസിക സമ്മർദ്ദം ഏറുന്നു : കഴിഞ്ഞ ആഴ്ച്ച മാത്രം ജീവനൊടുക്കിയത് അഞ്ച് പോലീസുകാർ, സംസ്ഥാനത്തെ പോലീസ് സേനയിൽ ആത്മഹത്യ തുടർക്കഥയാകുന്നു

സംസ്ഥാനത്തെ പൊലീസ് സേനയിൽ ആത്മഹത്യകൾ തുടർക്കഥകളാകുകയാണ്. ആറു ദിവസത്തിനിടെ കേരള പൊലീസിലെ അഞ്ച് ഉദ്യോ​ഗസ്ഥരാണ് ആത്മഹത്യയിൽ അഭയം തേടിയത്.police men suicide within six days in kerala

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയത്തുള്ള വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ലീവെടുത്ത് കോട്ടയത്തേക്ക് പോയതായിരുന്നു എസ്ഐ കുരുവിള .

കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് സൂചന. “ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ചവറ സ്റ്റേഷനില്‍ നിന്നാണ് കുരുവിള ജോര്‍ജ് വിഴിഞ്ഞത്ത് എത്തിയത്. അഞ്ച് മാസമായി വിഴിഞ്ഞം സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്. ജോര്‍ജ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.” – വിഴിഞ്ഞം പോലീസ് പറഞ്ഞു.

അതേസമയം ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും രതീഷ് ഫോണിലുടെ അറിയിച്ചിരുന്നു.

അതിനിടെ ജൂണ്‍ എട്ടിന് തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോർജിനെ (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിൽ ട്രെയിനറായിരുന്ന ജിമ്മി ജോർജിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

അതേസമയം കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അഞ്ച് പോലീസുകാരാണ് ആത്മഹത്യ ചെയ്തത്. പൊലീസുകാരുടെ മാനസിക സമ്മർദ്ദമാണ് ആത്മ​​ഹത്യയിലേക്ക് നയിക്കുന്നതെന്ന് അധികൃതർ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവും കുടുംബ പ്രശ്നവും എല്ലാം പൊലീസുകാരെ ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയാണ്.

നാല് വർഷത്തിനിടെ ഉണ്ടായത് 75ഓളം ആത്മഹത്യകളാണ് കേരള പൊലീസിൽ മാത്രം നടന്നത്. സമ്മർദങ്ങൾക്കൊടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം കൂടുകയാണ്.

ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീർണത തുടങ്ങിയവയാണ് കാരണമായി പോലീസ് നേതൃത്വം കണ്ടെത്തിയത്. ബോധവൽക്കരണവും യോഗവും കൗൺസിലിങും വിജയം കണ്ടിട്ടില്ല.വിഷാദരോഗത്താലാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തത്.

കടുത്ത സമ്മർദ്ദം കാരണം സ്വയം വിരമിക്കലിന് പോലീസുകാർ കൂട്ടത്തോടെ അപേക്ഷ നൽകിയിരിക്കുകയാണ്.

{ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments